കാഞ്ഞങ്ങാട്:സ്വന്തം ജീവന്‍ പോലും നോക്കാതെ. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കയ്യും മെയ്യും മറന്ന് അപകടകരമായ സാഹചര്യം ഉള്ള കിണറ്റില്‍ സാഹസികമായി ഇറങ്ങി രണ്ട് പെരുടെ ജീവന്‍ രക്ഷിച്ച രതീഷ് സൗഹൃദ കൂട്ടായ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ എരികുളം മൂന്ന് റോഡ് എം എസ് രതീഷിനെ കൂട്ടായ്മ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തി അനുമോദിച്ചു.
രതീഷ് സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് രതീഷ് കാലിക്കടവ് സെക്രട്ടറി രതീഷ് പരവനടുക്കം, ജോ. സെക്രട്ടറി രതീഷ് മേനിക്കോട്ട്,
ട്രഷറര്‍ എം. രതീഷ് വാഴക്കോട്, രതീഷ് സുപര്‍ണ, രതീഷ് വിബ്ജിയോര്‍, രതീഷ് കാവിലമ്മ, രതീഷ് മുത്ത്, എന്‍ കെ രതീഷ് എന്നിവര്‍ സംബന്ധിച്ചു.
