കാഞ്ഞങ്ങാട് : ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ട 30 ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന പ്രദര്‍ശത്തിന്റെ ഉദ്ഘാടനം ചിത്രകാരി കെ. മാധവി മീങ്ങോത്ത് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് നാരായണന് രേഖിത അധ്യാക്ഷനാവും. നഗരസഭ കൗണ്‍സിലര്‍ വന്ദന ബല്‍രാജ് , പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്മാന്, പല്ലവ നാരായണന്, സുകുമാരന്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിക്കും. അസോസിയേഷന് സെക്രട്ടറി വിനോദ് ശില്‍പ്പി സ്വാഗതവും ബാലന് സൗത്ത് നന്ദിയും പറയും. രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശന സമയം.ചിത്രങ്ങള്‍ വാങ്ങുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട് വാര്‍ത്ത സമ്മേളനത്തില്‍ നാരായണന് രേഖിത ,വിനോദ് ശില്‍പ്പി,സുകുമാരന്‍ പൂച്ചക്കാട് തപസ്യ,ബാലന് സൗത്ത് എന്നിവര്സംബന്ധിക്കും
