മാവുങ്കാല്‍: മൂലക്കണ്ടം ഗുളികന് ദേവസ്ഥാനത്ത് വര്‍ഷം തോറും നടത്തിവരാറുള്ള ഗുളികന് ദൈവ മഹോത്സവം ഒക്ടോബര്‍ 31 വെള്ളിയാഴ്ച നടക്കും. രാവിലെ 5 മണിക്ക് വിഘ്നേശ്വര പ്രീതിക്കായി ഗണപതി ഹോമം ശ്രീധര വാരിക്കാട്ട് തായരുടെ കാര്‍മ്മികത്വത്തില്‍ നടക്കും. രാവിലെ 11 മണിക്ക് തിടങ്ങല്‍. 11:30 ന് ഗുളികന് ദൈവത്തിന്റെ പുറപ്പാട്. ഉച്ചക്ക് 12:30 മുതല്‍ ഭഗവത് പ്രസാദമായിഅന്നദാനം.
