കാസര്‍കോട് : വില്പനക്കായി കാറിലും വീട്ടിലും സൂക്ഷിച്ച പന്ത്രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍. മഞ്ചേശ്വരം കുബണൂര്‍ കാടമൂല കുബന്നൂര്‍ ഹൗസിലെ ഷെയ്ഖ് അലി മകന് മൊയ്തീന് ഷബീര്‍ (39)നെയാണ് കാസര്‍കോട് എക്സൈസ് എന്ഫോഴ്സ്മെന്റ്റ് ആന്റ്റ് ആന്റ്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാ ഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ വിഷ്ണു പ്രകാശും സംഘവും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്നും 5.269 കിലോ ഗ്രാം കഞ്ചാവും വീടിന്റെ മുന്‍വശം നിര്‍ത്തിയിട്ട പ്രതിയുടെ ജെ. എച്ച്.05 എ.എന്‍. 2837 നമ്പര്‍ ടാറ്റ നാനോ കാറില്‍ നിന്നും 6.5 കിലോ ഗ്രാം കഞ്ചാവും ഉള്‍പ്പെടെ 11.769 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. റെയ്ഡില്‍ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ശ്രീനിവാസന് പത്തില്‍,സി കെ വി സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓ ഫീ സര്‍മാരായ അജീഷ് സി,പ്രജിത്ത് കെ ആര്, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍,ഷിജിത്ത് വി. വി,വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ധന്യ ടി.വി .സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ക്രിസ്റ്റിന് പി എ എന്നിവരും ഉണ്ടാ യിരുന്നു. കഞ്ചാവ് കേസില്‍ പ്രതി മുമ്പ് ജയില്‍വാസം അ നുഭവിച്ചിട്ടുണ്ട്.
