മാവുങ്കാല്‍: കാസര്‍കോട് സഹോദയ സ്‌കൂള്‍ കോംപ്ലക്സ് ജില്ലാ കലോത്സവത്തില്‍ 1047 പോയിന്റോടെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. കാസര്‍കോട് ജയ്മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റേജിതര മത്സരങ്ങളും ക്രൈസ്റ്റ് സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ സ്റ്റേജിനങ്ങളും അരങ്ങേറിയ കലോത്സവത്തില്‍ സ്‌കൂള്‍ വിഭാഗത്തില്‍ 745 പോയിന്റോടെയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 302 പോയിന്റോടെയും ആണ് ക്രൈസ്റ്റ് സ്‌കൂള്‍ ചാമ്പ്യന്മാരായത് .606 പോയന്റ് നേടിയ സദ്ഗുരു പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി .69 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും 14 രണ്ടാം സ്ഥാനവും 9 മൂന്നാം സ്ഥാനവും നേടിയാണ് ക്രൈസ്റ്റ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായത് .വിജയികള്‍ക്ക് സഹോദയ സെക്രട്ടറി ജസ്റ്റിന്‍ ആന്റണി സമ്മാനം നല്‍കി. മികച്ചവിജയം നേടിയ കലാപ്രതിഭകളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോര്‍ജ്ജ് പുഞ്ചായില്‍ അഭിനന്ദിച്ചു.
