നീലേശ്വരം: ആറുപേരുടെ മരണത്തിനും നൂറിലേറെ പേര്‍ക്ക് പൊള്ളലേല്‍ക്കാനും ഇടയായ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. അപകടത്തില്‍ നീലേശ്വരം തേര്‍വയല്‍ സ്വദേശി പത്മനാഭന്, കിണാവൂരിലെ കെ എ സ് ഇ ബി ഡ്രൈവര്‍ രജിത്ത്, ബാര്‍ബര്‍ഷോപ്പ് ഉടമ കിണാവൂരിലെ യു.രതീഷ്, ഓട്ടോ ഡ്രൈവര്‍ കിണാവൂര്‍ റോഡിലെ സന്ദീപ്, കൊല്ലമ്പാറ മ ഞ്ഞളംകാട്ടെ ഡ്രൈവര്‍ ബിജു, ഓര്ക്കളം തുരുത്തിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഷിബിന്‍രാജ് എന്നിവരാണ് മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ നിരവധിപേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 28 ന് അര്‍ദ്ധരാത്രി 12.30 ഓടെ ക്ഷേ ത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം പ്രസിഡന്റ് കെ.ടി. ഭരതന്, സെക്രട്ടറി പടന്നക്കാട്ടെ പി.കെ.ചന്ദ്രശേഖരന്, വെടികെട്ടിന് തീകൊടുത്ത തെരു വത്തെ പി.രാജേഷ്, കൊട്രച്ചാലിലെ വിജയന് എന്നിവര്‍ ക്കെതിരെ കൊലക്കുറ്റം ചുമ ത്തി കേസെടുത്തിരുന്നു. ഇവര്‍ക്ക് പുറമെ ക്ഷേത്രം ഭാരവാഹികളായ ഭാസ്ക്കരന്‍,ചന്ദ്രന്, ശശി, ബാബു എന്നി വരുംകേസില് പ്രതികളാണ്. ഇവരെ ഇതുവരെയും അറസ്റ്റു ചെയ്തിട്ടില്ല. അപകടം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസന്വേഷണം പൂര്‍ത്തീകരിക്കാനോ കുറ്റപത്രം സമര്‍പ്പിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച അപകട ത്തിന്റെ ഫോറന്‍സിക് റിപ്പോര് ട്ടുപോലും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.അതേസമയം വെടിക്കെട്ടപ കടകേസില് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീ ഷന് അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടിരുന്നു. പത്രദൃശ്യമാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടത്തി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കമ്മീ ഷന് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഉത്സവ നടത്തിപ്പുകാരുടെ ക ടുത്ത അലംഭാവമാണ് അപകടത്തിന് മുഖ്യകാരണമെന്നാണ് നിലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറഞ്ഞത്.
