മാവുങ്കാല്‍: കാട്ടുകളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് പത്താമുദയത്തോടനുബന്ധിച്ച് സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു.പൊള്ളക്കട തുളസീവനം കെ. രോഹിണി അന്തര്‍ജ്ഞനം വിളക്ക് പൂജയ്ക്ക് നേതൃത്വം നല്‍കി. 2026 ഫെബ്രുവരി 5 മുതല്‍ 8 വരെ തീയതികളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ആദ്യ ഫണ്ട് ഉദ്ഘാടനം 10-ാംവാര്‍ഡ് മെമ്പര്‍ ശ്രീദേവി രാംനഗര്‍ ക്ഷേത്രം സ്ഥാനികര്‍ക്ക് കൈമാറി നിര്‍വ്വഹിച്ചു. ക്ഷേത്രം തന്ത്രി സുബ്രഹ്‌മണ്യന്‍ തായര്‍ , ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. ബാബു താഴത്ത്, സെക്രട്ടറി രവി ചന്ദ്രന്‍ കല്ലട, ക്ഷേത്രം സ്ഥാനികരായ കുഞ്ഞിരാമന്‍ പൂജാരി, ബാബു വെളിച്ചപ്പാടന്‍, രതീഷ് വെളിച്ചപ്പാടന്‍, വലിയ വീട്ടില്‍ സുകുമാരന്‍ കാരണവര്‍, കിഴക്കെ വീട്ടില്‍ കര്‍ത്തമ്പു കാരണവര്‍, മിത്തിലെ വീട്ടില്‍ തമ്പാന്‍ കാരണവര്‍, കോരച്ചന്‍ വീട്ടില്‍ കര്‍ത്തമ്പു കാരണവര്‍ , മാതൃ സമിതി പ്രസിഡന്റ് സാവിത്രി കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
