സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി എസ്പിസി ജില്ലാതല ക്വിസ് മത്സരം നടത്തി.

കാഞ്ഞങ്ങാട്: സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയില്‍ എസ് പി സി WIZ KID ചാമ്പ്യന്‍ഷിപ്പ് ക്വിസ് 2025 -26 മത്സരം നടത്തി. കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് ജില്ലാ നോഡല്‍ ഓഫീസര്‍ ദേവദാസ് സി എം ന്റെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ പോലീസിംഗ് ഡിസ്റ്റിക് കോഡിനേറ്റര്‍ സബ്ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍ പി കെ, ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ അസിസ്റ്റന്‍സ് സബ്ഇന്‍സ്‌പെക്ടര്‍ രാജീവന്‍ കെ പി വി, എസ്പിസി കോര്‍ കമ്മിറ്റി കണ്‍വീനര്‍ ഗോപി ഗോപികൃഷ്ണന്‍ സി , ഓഫീസര്‍ കേരള പോലീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് പ്രമോദ് ടിവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എസ്പിസി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സബ് ഇന്‍സ്‌പെക്ടര്‍ തമ്പാന്‍ ടി സ്വാഗതവും , ജനമൈത്രി ബീറ്റ് ഓഫീസര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ കോതോളി നന്ദി പറഞ്ഞു. 43 സ്‌കൂളുകളില്‍ നിന്നും എസ് പി സി കാഡറ്റുകള്‍ അടക്കം പങ്കെടുത്ത മത്സരത്തില്‍ ഹയര്‍ സെക്കന്‍ഡറി ഭാഗത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചീമേനി ഒന്നാം സ്ഥാനവും, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അട്ടെങ്ങാനം രണ്ടാം സ്ഥാനവും, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്പല്ലൂര്‍ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂളിഭാഗത്തില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കക്കാട്ട്  ഒന്നാം സ്ഥാനവും , ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബേത്തൂര്‍ പാറ രണ്ടാം സ്ഥാനവും, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരിയണ്ണി മൂന്നാം സ്ഥാനവും നേടി. വൈകുന്നേരം നടന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സി എന്‍ സരിത അധ്യക്ഷത വഹിച്ചു. വനിതാ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അജിത ആശംസകള്‍ അറിയിച്ചു. എസ് പി സി അസിസ്റ്റന്റ് ഓഫീസര്‍ തമ്പാന്‍ ടി സ്വാഗതവും ഹോസ്ദുര്‍ഗ് അസി. സബ് ഇന്‍സ്‌പെക്ടര്‍ പി കെ ആനന്ദകൃഷ്ണന്‍നന്ദിപറഞ്ഞു.

error: Content is protected !!