കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊളങ്ങരടി തടത്തില്‍ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം നടന്നു

അട്ടോങ്ങാനം: കോടോം ബേളൂര്‍ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊളങ്ങരടി തടത്തില്‍ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി. ഗോപി അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് (എം)സംസ്ഥാന ജനറല്‍ സെക്രട്ടറി കുര്യക്കോസ് പ്ലാപ്പറമ്പില്‍, ജില്ലാ സെക്രട്ടറി സജി സെബാസ്റ്റ്യന്‍, സിപിഎം ബേളൂര്‍ ലോക്കല്‍ സെക്രട്ടറി എച്ച് നാഗേഷ്, എ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ എ. അരവിന്ദന്‍ സ്വാഗതവും,കേരള കോണ്‍ഗ്രസ് ബേളൂര്‍ മണ്ഡലം പ്രസിഡന്റ് ടി. ടി. ജോര്‍ജ് നന്ദിയും പറഞ്ഞു.

error: Content is protected !!