കാഞ്ഞങ്ങാട് :കര്‍ഷക കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി നവംബര്‍ ഒന്നിന് ബോവിക്കാനം നിന്ന് ചിറ്റാരിക്കാലിലേക്ക്
കര്‍ഷക രക്ഷാ യാത്ര മാര്‍ച്ച് നടത്തുമെന്ന് ഭാവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കുക, വന്യമൃഗ ആക്രമണത്തില്‍ മരണപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക,വെടിവെച്ചു കൊല്ലുന്ന കാട്ടു പന്നിയെ ലേലം ചെയ്യുക,കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകളുടെ നഷ്ടപരിഹാര ത്തുക വര്‍ധിപ്പിച്ച് സമയ ബന്ധിതമായി വിതരണം ചെയ്യുക, റബ്ബറിന് 300 രൂപ തറവില നിശ്ചയിക്കുക,
ഭൂമി തരം മാറ്റത്തിലൂടെ ലഭ്യമായ 1510 കോടി രൂപ കാര്‍ഷിക അഭിവൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ലഭ്യമാക്കുക,
അനുദിനം നശിച്ചു കൊണ്ടിരിക്കുന്ന തെങ്ങ്, കവുങ്ങ് കര്‍ഷകര്‍ക്ക് വിള സംരക്ഷണം ഉറപ്പ് വരുത്തുക, രാസവളങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക, സബ്സിഡി പുനസ്ഥാ പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കര്‍ഷകരക്ഷാ മാര്‍ച്ച് നടത്തുന്നത് രാവിലെ 9.30 ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ. നീലകണ്ഠന്‍ ജാഥാ നായകന്മാരായ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്‌റ് മാജുഷ് മാത്യു, ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം എന്നിവര്‍ക്ക് പതാക കൈമാറി കര്‍ഷക രക്ഷായാത്ര ഉദ്ഘാടനം ചെയ്യും.
കോണ്‍ഗ്രസിന്റെയും കര്‍ഷക കോണ്‍ഗ്രസിന്റെയും മറ്റ് പോഷക സംഘടനകളുടെയും സംസ്ഥഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം തല നേതാക്കളും പ്രവര്‍ത്തകരും ഉദ്ഘാടനത്തിലും യാത്രയിലും പങ്കെടുക്കും. ജാഥ കാര്‍ഷിക മേഖലയായ ബന്തടുക്ക, കോളിച്ചാല്‍, കള്ളാര്‍, ഒടയംചാല്‍, പരപ്പ, വെള്ളരിക്കുണ്ട്, ഭീമനടി എന്നീ കേന്ദ്രങ്ങളിലെ കര്‍ഷക, പൊതുജന സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി ചിറ്റാരിക്കാലില്‍ സമാപിക്കും. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജാഥാ കോര്‍ഡിനേറ്റര്‍ ഡോ. ടിറ്റോ ജോസഫ് സംസ്ഥാന നേതാക്കളായ അഡ്വ. സോജന്‍ കുന്നേല്‍, അഡ്വ. കെ. എ ജോയ്, എം.ഒ.ചന്ദ്രശേഖരന്‍, പ്രൊഫ. അശോക് ഹെഗ്ഡെ, പി.ഒ. ചന്ദ്രമോഹനന്‍, സി.പി. സലിം എന്നിവരാണ് ജാഥ രക്ഷാധികാരിമാര്‍. ജാഥാ ടീമില്‍ കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ സി.വി. ബാലകൃഷ്ണന്‍, സാബു അബ്രഹാം, എം. പി. ജോസഫ്, പുഴനാട് ഗോപാലകൃഷ്ണണന്‍, അനില്‍ വാഴുന്നോറൊടി, ഇ. വേണുഗോപാലന്‍, അന്നമ്മ മാത്യു. അബ്രഹാം കെ.എ. ജോണി തോലമ്പുഴ, പ്രഭാകരന്‍,മനി,പി. ബാലകൃഷ്ണന്‍, കേളു മണിയാണി, അലക്‌സ് നെടിയകാല, ഷോത്തമന്‍ നായര്‍, കരുണാകരന്‍ ഉദുമ, പദ്മകുമാര്‍, സി. എ. ബാബു, ബിള്‍ മാത്യു എന്നിവരാണ് ജാഥ അംഗങ്ങള്‍. വാര്‍ത്താ സമ്മേളനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം, ജാഥാ കോര്‍ഡിനേറ്റര്‍ ഡോ. ടിറ്റോ ജോസഫ്,സംസ്ഥാന സെക്രട്ടറി അശോക് ഹെഗ്ഡെ ,അനില്‍ വാഴുന്നോറടി എന്നിവര്‍ സംബന്ധിച്ചു.
