ചെമ്മനാട്: ഗവണ്മെന്റ് യുപി സ്കൂള്‍ ചെമ്മനാട് വെസ്റ്റില്‍ നിന്നും നിരവധി കായിക താരങ്ങളെ ജില്ലാ സംസ്ഥാന -ദേശീയ തലത്തില്‍ പങ്കെടുപ്പിച്ച് നിരവധി മെഡലുകള്‍ നേടിക്കൊടുത്ത മനോജ് പള്ളിക്കരയെ ആദരിച്ചു. മുന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹിമാന്‍ ഉപഹാരം നല്കി. സ്വിം ആന്റ് ഈറ്റ് ഭാരവാഹികളായ
അന്‍വര്‍ ശംനാട്, മെഹറൂഫ് എം കെ റഷീദ് കൊവ്വല്‍, എം എ സിദ്ധിഖ്, ഷാജഹാന് ആലിച്ചേരി, ബദറുല്‍ മുനീര്‍,തദ്ബീര്‍, ഷുക്കൂര്‍ ചെമ്മനാട്, ഖലീല്‍ സി എല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
