വിഷ്ണു ഹെബ്ബാറിന്റെ കൃതിക്ക് വീണാ വാദനം തീര്‍ത്ത് ശ്രീലത

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന്റെ എട്ടാം നാളില്‍ ആദ്യ കച്ചേരിയില്‍ വൈ .ജി . ശ്രീലത നിക്ഷിത്തിന്റെ വീണാ വാദനം ആസ്വാദക ഹൃദയം കവരുന്നതായിരുന്നു. ഗോശാല സ്ഥാപകനായ വിഷ്ണു ഹെബ്ബാറിന്റെ കാപി രാഗത്തിലുള്ള ദശരഥ നന്ദന എന്ന കൃതി വീണയില്‍ വായിച്ചു. വാചസ്പതി രാഗത്തിലുള്ള പരാത്പര പരമേശ്വര എന്ന കൃതി വിസ്തരിച്ചു വായിച്ചു. ബിന്ദുമാലിനി, കാനഡ, എന്നീ രാഗങ്ങളിലൂടെ കടന്ന് അരുണ ഗിരി നാഥരുടെ ഷണ്‍മുഖപ്രിയ രാഗത്തിലുള്ള തിരുപ്പുഴകോട് കൂടി കച്ചേരിഅവസാനിച്ചു

error: Content is protected !!