പുല്ലൂര്‍:കൊടവലം
ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍
2026 ഏപ്രില്‍ അവസാനവാരം നടക്കുന്ന ഭാഗവത സപ്താഹം വിജയിപ്പിക്കുന്നതിനായി ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് നാരായണ വാര്യര്‍ അധ്യക്ഷനായി .പുല്ലൂര്‍ പെരിയ
പത്താം വാര്‍ഡ് അംഗം ഷീബ,
ഭരണ സമിതി വൈസ് പ്രസിഡന്റ് ഇ. അമ്പൂഞ്ഞി, സുരേഷ് എടമുണ്ട
എന്നിവര്‍ സംസാരിച്ചു. ഭരണ സമിതി സെക്രട്ടറി അനില്‍ അടിയോടി സ്വാഗതവും
സുധാകരന് പുളിക്കാല്‍ നന്ദിയും പറഞ്ഞു . എന്‍.ബാലകൃഷ്ണന് നായര്‍ കാനം (ചെയര്മാന്), ടി പി രാമചന്ദ്രന് (വര്‍ക്കിങ് ചെയര്മാന്), പി. കൃഷ്ണന് കോട്ടക്കൊച്ചി (ജനറല്‍ കണ്‍വീനര്‍) മോഹനന് കൊടവലം (ട്രഷറര്‍), വനിതാ കമ്മിറ്റി ഇന്ദിര തൈവളപ്പ്
(ചെയര്മാന്),മാധവി പടാംകോട്ട്
(കണ്‍വീനര്‍)
എന്നിവരെയും
തെരഞ്ഞെടുത്തു.
