ആറു ഗഡു ക്ഷമാശ്വാസം ഉടന്‍ അനുവദിക്കണം: പെന്‍ഷണേഴ്‌സ് സംഘ് ബ്ലോക്ക് സമ്മേളനം

കാഞ്ഞങ്ങാട് : പെന്‍ഷന്‍കാരുടെ പ്രതിമാസ മെഡിസെപ്പ് വരിസംഖ്യ 500 രൂപയില്‍ നിന്നും 810 രൂപയാക്കി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും മെഡിസെപ്പില്‍ ചേരുന്നതിന് ഓപ്ഷന്‍ സൗകര്യം അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുടിശ്ശികയായ ആറു ഗഡു ക്ഷമാശ്വാസം ഉടന്‍ അനുവദിക്കണമെന്നും 2024 ജൂലൈ മുതല്‍ നടപ്പാക്കേണ്ടുന്ന പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള സ്വത്വര നടപടികള്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി കുഞ്ഞിരാമന്‍ കേളോത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സഹകാര്യവാഹ് പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡന്റ് ടി തുളസിദാസന്‍ അധ്യക്ഷത വഹിച്ചു.
ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു, പി വി ഉദയകുമാര്‍,
അഭിനാഷ് കാര്‍ത്തിക,
എം ചന്ദ്രശേഖരന്‍, വി കെ കുഞ്ഞമ്പു മാസ്റ്റര്‍
എന്നിവര്‍ സംസാരിച്ചു.
ടി ഗോപിനാഥന്‍ സ്വാഗതവും ശശികല ടീച്ചര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സംഘടനാ സമ്മേളനത്തില്‍ എ വി സദാനന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
എ വി നാരായണന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി.
എം വി ശ്രീനിവാസന്‍, ടി ബാലകൃഷ്ണന്‍, ഇ.ബി കോട്ടപ്പാറ,രാഗേഷ് എന്നിവര്‍ സംസാരിച്ചു.
വിവിധ സംഘടനളില്‍ നിന്ന് പെന്‍ഷനേഴ്‌സ് സംഘിലേക്ക് പുതുതായി അംഗത്വം എടുത്ത് ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി.
പുതിയ ഭാരവാഹികളായി ടി ബാലകൃഷ്ണന്‍ (പ്രസിഡന്റ് ) ടി. ഗോപിനാഥന്‍ (സെക്രട്ടറി),
എ.വി സദാനന്ദന്‍ (ട്രഷറര്‍)
എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ ബ്ലോക്ക് കമ്മിറ്റിയെതിരഞ്ഞെടുത്തു.

error: Content is protected !!