സൗത്ത് ചിത്താരി എം എസ് എഫ് കമ്മിറ്റി ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി; അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി ശാഖ എം എസ് എഫിന്റെ നേതൃത്വത്തില്‍ പുതുതായി തെരഞ്ഞെടുത്ത എം എസ് എഫിന്റെ ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി പരിപാടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഫലാഹിന്റെ അധ്യക്ഷനായി. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് സൈഫുദ്ദീന്‍ തങ്ങള്‍ കുന്നുംകൈ, ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, വൈസ് പ്രസിഡന്റ് അയാസ് നമ്പ്യാര്‍ കൊച്ചി, സെക്രട്ടറി മുനവ്വിര്‍ കല്ലൂരാവി എന്നീ നേതാക്കള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് കപ്പണക്കാല്‍ ഉപഹാരം സമര്‍പ്പണം നടത്തി. തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നാടിന്റെ വികസനത്തിനു വേണ്ടി മികച്ച ഇടപെടല്‍ നടത്തിയ 21ാം വാര്‍ഡ് മെമ്പര്‍ സി കെ ഇര്‍ഷാദ്, 22ാം വാര്‍ഡ് മെമ്പര്‍ ഹാജറ സലാം എന്നിവരെ ആദരിച്ചു. വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി പി സുബൈര്‍, ജമാഅത്ത് ട്രഷറര്‍ ഷറഫുദ്ദീന്‍ വെസ്റ്റ് ഇന്ത്യ, കുവൈറ്റ് കെഎംസിസി പ്രതിനിധി യാസര്‍ സിഎം, ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് സെക്രട്ടറി അയ്യൂബ് ചിത്താരി, എംഎസ്എഫ് മുന്‍ ജില്ലാ ട്രഷറര്‍ ജംഷീദ് ചിത്താരി, സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി,എം എസ് എഫ് ശാഖ വൈസ് പ്രസിഡന്റ് ഷമീല്‍, ജാസിര്‍ കുന്നുമ്മല്‍,ജോ സെക്രട്ടറി മാരായ വാഫി, നജാദ് എന്നിവര്‍ സംബന്ധിച്ചു. ശാഖ ജനറല്‍ സെക്രട്ടറി നജാത്ത് സി കെ സ്വാഗതവും ട്രഷറര്‍ സിനാന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!