എസ് വൈ എസ് സ്‌നേഹ ലോകത്തിന് പ്രൗഢമായ സമാപനം

കാഞ്ഞങ്ങാട് :സോണ്‍ എസ് വൈ എസ് സ്‌നേഹ ലോകം പ്രതിനിധി സമ്മേളനത്തിന് സൗത്ത് ചിത്താരിയില്‍ മദനീയം ആത്മീയ മജ്‌ലിസ്റ്റോടെ പ്രൗഢമായ സമാപനം വിവിധ സെഷനുകളിലായി നടന്ന ചര്‍ച്ചാ സമ്മേളനം മര്‍ക്കസ് ശരീഅത്ത് കോളേജ് പ്രൊഫസര്‍ മുഹ്യുദ്ധീന്‍ സഅദി കൊട്ടുകര ഉദ്ഘാടനം ചെയ്യും സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സത്താര്‍ പഴയകടപ്പുറം അദ്ധ്യക്ഷത വഹിച്ചു. മാധ്യമ നിലപാടിന്റെ സൗന്ദര്യം, തിരുനബിയുടെ കര്‍മ്മഭൂമി, നബി സ്‌നേഹത്തിന്റെ മധുരം, ഉസ് വത്തുന്‍ ഹസന തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ജലാലുദ്ധീര്‍ സഅദി അല്‍ ബുഖാരി,മുഹമ്മദലി സഖാഫി വള്യാട്, ഹംസ മിസ്ബാഹി ഓട്ടപ്പടവ്,അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൂര്‍ണ്ണതയുടെ മനുഷ്യാവകാശം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ റാശിദ് ബുഖാരി,ഉദിനൂര്‍ സുകുമാരന്‍,, സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന മദനീയം ആത്മീയ മജ്ലിസിന് അബ്ദുല്ലത്തീഫ് സഖാഫി നേതൃത്വം നല്‍കി റാശിദ് ഹിമമി സഖാഫി സ്വാഗതവും അബ്ദുല്ല മൗലവി ക്ലായിക്കോട് നന്ദിയും പറഞ്ഞു.

error: Content is protected !!