പഞ്ചായത്ത് മുന്‍സിപ്പാല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണം: നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു

കാസര്‍കോട് :പഞ്ചായത്ത് മുന്‍സിപ്പാല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കാസര്‍കോട് മുന്‍സിപ്പാല്‍ കുടുംബ സംഗമം തീരുമാനിച്ചു. കുടുംബ സംഗമം നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കാസര്‍കോട് ജില്ലാ ജോയിന്‍ സെക്രട്ടറി കെ ശശി രാവണീശ്വരം ഉദ്ഘാടനം ചെയ്തു ഡിവിഷന്‍ സെക്രട്ടറി ആനന്ദന്‍ സ്വാഗതം പറഞ്ഞു. ഡിവിഷന്‍ പ്രസിഡന്റ് എസ്. അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ കാസര്‍കോട് ഏരിയ സെക്രട്ടറി ബി. കെ മനോഹരന്‍, യൂണിയന്‍ ഏരിയ ട്രഷറര്‍ ഇ.കെ പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമനിധി പെന്‍ഷന്‍ കാരെ ചടങ്ങില്‍ ആദരിച്ചു

error: Content is protected !!