മാതംഗി സത്യമൂര്‍ത്തി ടീച്ചറുടെയും നന്ദിനിയുടെയും സംഗീതത്തില്‍ ലയിച്ച ഗോകുലം

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന്റെ അഞ്ചാം നാളില്‍ മാതംഗി സത്യമൂര്‍ത്തിയുടെയും ഡോക്ടര്‍ എന്‍ജെ നന്ദിനിയുടെയും കച്ചേരി കര്‍ണ്ണാടക സംഗീതത്തിന്റെ എല്ലാ മനോഹാരിതയും ഉള്‍ക്കൊള്ളുന്നതായിരുന്നു. വസന്ത രാഗത്തിലെ വര്‍ണ്ണത്തോടെ ആരംഭിക്കുകയും ഷണ്‍മുഖ പ്രിയ ശ്രീരഞ്ജിനി , ഹിന്ദോളം , മോഹനം, കാനഡ രാഗങ്ങളിലെ പ്രശസ്ത കൃതികള്‍ ആലപിച്ച് ജ്ഞാനപ്പാനയിലെ പ്രസിദ്ധമായ ചില വരികള്‍ പാടി മാതംഗി സത്യമൂര്‍ത്തി ഗാനാര്‍ച്ചന സമര്‍പ്പിച്ചു. നന്ദിനിയുടെ കച്ചേരി രീതിഗൗളയില്‍ ആരംഭിച്ച് ഹമീര്‍ കല്യാണി , മോഹനം, കാമവര്‍ദ്ധിനി, കേദാര്‍ഗൗള, മാണ്ട്, കാപി , രാഗങ്ങളിലെ കീര്‍ത്തനങ്ങള്‍ ആലപിച്ചു ലാല്‍ഗുഡി യുടെ തില്ലാനയോട് കൂടി തന്റെ കച്ചേരി അവസാനിപ്പിച്ചു. ഡോ സുരേഷ് വൈദ്യനാഥന്റെ മൃത്തികാ വൈഭവം എന്ന പരിപാടി ഏറെ വിത്യസ്തമായി.
മേഘ കൃഷ്ണയുടെ കച്ചേരിയോട് കൂടി ആറാം ദിവസം ആരംഭിച്ചു സഹന മൈസൂരിന്റെ വീണ കച്ചേരി, അജിത് സുബ്രഹ്‌മണ്യം , അക്ഷയ് പദ്മനാഭന്‍, പാര്‍വ്വതി അജയന്‍, അഭിരാമി അജയ്, മഹാലക്ഷ്മി ഷേണായ്, കര്‍ണ്ണാടിക് സഹോദരികള്‍, കമലാ ദീപ്തി, എന്നിവരുടെ കച്ചേരിയും അനിലക്കാട് സഹോദരികളുടെ വയലിന്‍ കച്ചേരിയും ഗോശാല നന്ദി മണ്ഡപത്തില്‍അരങ്ങേറി

error: Content is protected !!