കാഞ്ഞങ്ങാട്:മലയാളത്തിന്റെ അനശ്വര കവി വയലാര്‍ രാമവര്‍മ്മയുടെ 50 മത് സ്മൃതിദിനം കാഞ്ഞങ്ങാട്ടെ കലാ സാംസ്‌കാരിക വേദിയായ ക്രിയേറ്റീവ് കാഞ്ഞങ്ങാട് വിപുലമായ പരിപാടികളാടെ ആചരിക്കു മെന്ന് ഭാരവാഹികള്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 2.30 ന് ഹോസ്ദുര്‍ഗ്ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കുന്ന പരിപാടികള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉല്‍ഘാടനവും വയലാര്‍ അനുസ്മരണ പ്രഭാഷണവും നടത്തും.ക്രിയേറ്റീവ് പ്രസിഡണ്ട് സുകുമാര്‍ ആശീര്‍വാദ് അദ്ധ്യക്ഷത വഹിക്കും. ക്രിയേറ്റീവ് സെക്രട്ടറി വിനോദ് ആവിക്കര സ്വാഗതം പറയും.ഡോ: പി.മഞ്ജുള വയലാര്‍ കവിതാ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും.
വയലാര്‍ കവിതാ രചനാ മല്‍സരത്തില്‍ വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് കോഴിക്കോട്കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറും ക്രിയേറ്റിവിന്റെ രക്ഷാധികാരിയുമായ ഡോ:ഖാദര്‍ മാങ്ങാട് വയലാര്‍ പുരസ്‌കാരം സമര്‍പ്പിക്കും.ക്രിയേറ്റീവ് കാഞ്ഞങ്ങാടന്റെ പുതിയ അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പായില്‍ അംഗത്വ വിതരണം പ്രശസ്ത ഗായകനും സംഗീത സംവിധായകനും ക്രിയേറ്റീവിന്റെ ഉപദേഷ്ടാവുമായഡ സംഗീത രത്നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നിര്‍വ്വഹിക്കും.ചടങ്ങില്‍ വെച്ച് കാഞ്ഞങ്ങാട് ‘ സീ ‘ സൗഹൃദ വേദിയുടെ ആദരവ് ലഭിച്ച ലോക സഞ്ചാരിയും നിരവധി യാത്രാ വിവരണങ്ങളുടെ ഗ്രന്ഥകര്‍ത്താവുമായ സി.മുഹമ്മദ് കുഞ്ഞിയെ ക്രിയേറ്റീവ് എക്സിക്യൂട്ടിവ് അംഗം സുറൂര്‍ മൊയ്തു ഹാജി ആദരിക്കും. ചടങ്ങില്‍ എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍, ക്രി യേറ്റീവ് എക്സിക്യുട്ടീവ് അംഗം എ.ഹമീദ് ഹാജികാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് ഫസലു റഹിമാന്‍,മാധ്യമ പ്രവര്‍ത്തകരായ ടി.മുഹമ്മദ് അസ്ലാം,ഇ.വി.ജയകൃഷ്ണന്‍,പത്രാധിപരായ ബഷീര്‍ ആറങ്ങാടി, അരവിന്ദന്‍ മാണിക്കോത്ത്,മാനുവല്‍, കുറിച്ചാത്താനം സംസാരിക്കും. ക്രി യേറ്റീവ് ട്രഷറര്‍ സത്താര്‍ ആവിക്കര നന്ദിയും പറയും. തുടര്‍ന്ന് വയലാര്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ നൃത്താവിഷ്‌കാരം; പ്രശസ്ത ആര്‍ക്കിടെക്റ്റ് ശ്രീ കെ.ദാമോദരന്റെ മകള്‍ ഡോ:വിദ്യാ സുഹാസ് വേദിയില്‍ അവതരിപ്പിക്കും.തുടര്‍ന്ന് പ്രശസ്ത ഗായകന്‍ അശോക് കുമാറിന്റെ നേതൃത്വത്തില്‍ വയലാര്‍ സ്മൃതി ഗീതങ്ങളും അരങ്ങേറും.പത്ര സ മ്മേളനത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, സാഹിത്യ നിരൂപകരായ ഡോ.കെ.വി സജീവന്‍, ഡോ. പി മഞ്ജുള്ള, പ്രസിഡന്റ് സുകുമാര്‍ ആശിര്‍വാദ്, ജന.സെക്രട്ടറി വി നോദ് ആവിക്കര, ട്രഷറര്‍ സത്താര്‍ ആവിക്കര എന്നിവര്‍ സംബന്ധിച്ചു.
