കാഞ്ഞങ്ങാട് : കേരളത്തിലെ വിദ്യാഭ്യാസ മേഖല സംഘപരിവാര്‍ അജഡയ്ക്ക് മുന്നില്‍ അടിയറവ് വെച്ച പിണറായി സര്‍ക്കാറിന്റ നയങ്ങള്‍ക്കെതിരെ കെ പി എസ് ടി എ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വോട്ട് നല്‍കി വിജയിപ്പിച്ച ജനങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ജനങ്ങളെ കേന്ദ്രത്തിന് പണയം വെച്ചിരിക്കുകയാണ് എന്ന് സമരം ഉദ്‌ലാടനം ചെയ്ത കെ പി സി സി സെക്രട്ടറി എം. അസിനാര്‍ പറഞ്ഞു. സാമ്പത്തിക ലാഭത്തിന് വേണ്ടി ഏത് ആദര്‍ശവും നിലപാടും പണയം വെയ്ക്കുന്ന അവസ്ഥയിലേക്ക് സര്‍ക്കാര്‍ മാറിയിരിക്കുകയാണ് പദ്ധതി നടപ്പിലാക്കുന്നതിന് പകരം തമിഴ്‌നാടിനെ പോലെ കോടതിയില്‍ പോകുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ജില്ലാ പ്രസിഡന്റ് പി.ടി ബെന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ജോമി ടി ജോസ്, പി ജല ജാക്ഷി , കെ സജിത്ത് എന്നിവര്‍ സംസാരിച്ചു. റവന്യൂ ജില്ല സെക്രട്ടറി കെ.ഗോപാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ശ്രീജ പേറയില്‍ നന്ദിയും പറഞ്ഞു.
