സ്മാര്‍ട്ട് പെരിയ കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പെരിയ: പെരിയയിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സ്മാര്‍ട്ട് പെരിയ കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പെരിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് പെരിയ പ്രസിഡന്റ് കെ എം ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മിംസ് കമ്മ്യൂണിറ്റി കണക്ടിംങ് മാനേജര്‍ മധുസൂദനന്‍ ക്യാമ്പ് വിശദീകരിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം . കെ.ബാബു രാജ്,പുല്ലൂര്‍ – പെരിയ 17 -ാ0 വാര്‍ഡ് മെമ്പര്‍ ടി.രാമകൃഷ്ണന്‍ നായര്‍ നടുവില്‍ വീട്,സ്മാര്‍ട്ട് പെരിയ മുന്‍ പ്രിഡന്റുമാരായ വി.കുമാരന്‍ മാസ്റ്റര്‍, എ. വിജയന്‍ നായര്‍,തങ്കമണി ടീച്ചര്‍ സംസാരിച്ചു. സ്മാര്‍ട്ട് പെരിയ ജോ.സെകട്ടറി കോരല്‍ കുന്നുമ്മല്‍ സ്വാഗതവും ട്രഷറര്‍ ഗൗരി പള്ളയില്‍ നന്ദിയും പറഞ്ഞു. ആസ്റ്റര്‍ മിംമ്‌സിലെ ജനറല്‍ മെഡിസില്‍,ഓര്‍ത്തോ,ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ: അഷിത, ഡോ :അഖില്‍, ഡോ : സമീല്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പെരിയയിലേയും പരിസര പ്രദേശങ്ങളിലേയും നിന്നും നിരവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിചേര്‍ന്നു.

error: Content is protected !!