കാസര്‍കോട്: മകന്റെ വേര്‍പാടില്‍ മനോവിഷമത്തില്‍ കഴിയുകയായിരുന്ന പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദേളി, കുന്നുപാറയിലെ പരേതനായ കൃഷ്ണന്റെ മകന് ദാമോദരന്‍ (52) ആണ് വീട്ടിന്റെ പരിസരത്തെ താമസമില്ലാത്ത വീട്ടില്‍ ജീവനൊടുക്കിയത്. ദാമോദരന്റെ മകനും പന്തല്‍ ജോലിക്കാരനുമായിരുന്ന ധനുഷി (21) നെ ആഗസ്ത് 13 ന് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. മകന്റെ മരണ വിവരം അറിഞ്ഞ ദാമോദരനെ കാണാതായിരുന്നു. മേല്‍പറമ്പ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദാമോദരനെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്.
കൊറപ്പാളു ആണ് ദാമോദരന്റെ മാതാവ്. ഭാര്യ: ഗീത. മറ്റുമക്കള്‍: ദിവ്യ, ദീക്ഷിത്.സഹോദരങ്ങള്‍: ലക്ഷമണന്, ശാരദ, പരേതനായസുന്ദരന്.
