പയ്യന്നൂർ: ബിജെപി സംസ്ഥാന കൗൺസിൽ അംഗം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാത്തിൽതവിടിശ്ശേരി സ്വദേശി
അരവഞ്ചാലിലെ പനയന്തട്ട തമ്പാൻ (57)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ പയ്യന്നൂർ മേൽപ്പാലത്തിന് സമീപത്ത് റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ :ശ്യാമള, മക്കൾ: ശ്വേത, കൃഷ്‌ണ,മൃദുൽ ലാൽ. മരുമക്കൾ:ബിജേഷ് (പരിയാരം),നവീൻ (ചട്ട്യോൾ).സഹോദരങ്ങൾ: ബാലകൃഷ്‌ണൻ (ചീമേനി), നിഷ (ചന്തപുര),
അനിൽ (ചീമേനി).
