കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു കാര്‍ മറിഞ്ഞു .അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ ജംഗ്ഷനില്‍ ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്നും വന്ന കെ എല്‍ എം 4003 നമ്പര്‍ കാര്‍ ഇഖ്ബാല്‍ റോഡ് ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയവെ കാസര്‍കോട് ഭാഗത്ത് നിന്നും വന്ന കെ എല്‍ 60 യു 7997 നമ്പര്‍ കാര്‍ പിറകിലിടിക്കുകയും മുന്നിലെ കാര്‍ തല കീഴായി മറിയുകയായിരുന്നു. ഇരു കാറുകളിലുമായി ഉണ്ടായിരുന്ന അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരുക്ക ഗുരുതരമല്ല. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
