ഇരിയ: വരാനിരിക്കുന്ന തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി മുഴുവന്‍ ഓട്ടോ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) ഇരിയ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഇരിയയില്‍ വെച്ച് നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് വിജയന്റെ അദ്ധ്യക്ഷതയില്‍ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡന്റ് എം പൊക്ലന്‍, സെക്രട്ടറി പി രാഘവന്‍, ഡിവിഷന്‍ സെക്രട്ടറി സുനില്‍ കുമാര്‍ വേലാശ്വരം, പ്രസിഡന്റ് രാജന്‍ അമ്പലത്തറ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഇരിയ ടൗണില്‍ പ്രസിഡന്റ് വിജയന്‍ പതാക ഉയര്‍ത്തി. യൂണിറ്റ് സെക്രട്ടറി കമലാക്ഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും , ട്രഷറര്‍ രാജന്‍ മരുതുംകുന്ന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിനോദ് രക്തസാക്ഷി പ്രമേയവും ശശി കെ പി എസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി കമലാക്ഷന്‍ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി ജിനേഷ് ജോസഫ് ( പ്രസിഡന്റ് ), രതീഷ് ഇരിയ ( വൈസ് പ്രസിഡന്റ് ) , മോഹനന്‍ പുണൂര്‍ (സെക്രട്ടറി ) , വിജയന്‍ ചോമ്പാലം (ജോയിന്റ് സെക്രട്ടറി ), രാജന്‍ മരുതുംകുന്ന് ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു
