ഗോശാല സംഗീതോത്സവം മന്ത്രിക വിരലുകളെ കൊണ്ട് വിസ്മയം തീര്‍ത്ത് അനന്തപദ്മനാഭന്‍

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തില്‍ തൃശൂര്‍ എ അനന്ത പദ്മനാഭന്റെ വീണ കച്ചേരി ആസ്വാദകരെ വിസ്മയിപ്പിക്കും വിധമായിരുന്നു. ഒരേ സമയത്ത് കര്‍ണാടിക് ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതം എന്നിവ മൂന്നും അനര്‍ഗ്ഗളം ഒഴുകിയപ്പോള്‍ സംഗീതത്തിന്റെ ത്രിവേണി സംഗമം തന്നെയായിരുന്നു. നാട്ട, ഗാനമൂര്‍ത്തി, സരസ്വതി, കാപി , സിന്ധു ഭൈരവി രാഗങ്ങളിലെ കീര്‍ത്തനങ്ങള്‍ തന്റേതായ ശൈലിയില്‍ വായിച്ചു. പക്കമേളത്തില്‍ മൃദംഗത്തില്‍ ചേര്‍ത്തല ദിനേഷ് , ഘടത്തില്‍ ഡോ സുരേഷ് വൈദ്യനാഥന്‍ മുഖര്‍ശംഖില്‍ പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് എന്നിവരും സഹകരിച്ചു.

സംഗീതോത്സവത്തിന്റെ അഞ്ചാം നാള്‍

കലാവതിയുടെ സോപാന സംഗീതത്തോടെ ആരംഭിച്ചു, ബദ്രി വിശ്വനാഥ് , വരുണ്‍ ലക്ഷ്മി, വിദ്യാ ഹരികൃഷ്ണ, യോഗ കീര്‍ത്തന , രമ്യ നമ്പൂതിരി , ഹൃദയേഷ് കൃഷ്ണന്‍, മാതംഗി സത്യമൂര്‍ത്തി, എന്നിവരുടെ സംഗീത കച്ചേരികളും യോഗവന്ദനയുടെ വീണ കച്ചേരിയും ഗോശാല നന്ദി മണ്ഡപത്തില്‍ ഉണ്ടായിരുന്നു.

സംഗീതോത്സവത്തില്‍ നാളെ

മൈസൂര്‍ സഹനയുടെ വീണ കച്ചേരിയും തുടര്‍ന്ന് കമല ദീപ്തി, അക്ഷയ് പദ്മനാഭന്‍, അഭിരാമി അജയ് , പാര്‍വ്വതി അജയ് , അര്‍ച്ചന ആരതി ചെന്നൈ എന്നിവരുടെ കച്ചേരിയും മഹാലക്ഷ്മി ഷേണായ് അജിത് സുബ്രഹ്‌മണ്യം എന്നിവരുടെ ഹിന്ദുസ്ഥാനി കച്ചേരിയും അനിലക്കാട് സഹോദരിമാരുടെ വയലിന്‍ കച്ചേരിയും വൈകുന്നേരം 7 മണിക്ക് നെടുമ്പള്ളി രാം മോഹന്‍ മീര രാം മോഹന്‍ എന്നിവരുടെ കര്‍ണ്ണാടിക് കഥകളി സമന്വയവുംഉണ്ടാകും

error: Content is protected !!