തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം: ഓട്ടോ തൊഴിലാളി യൂണിയന്‍ മെട്രോ യൂണിറ്റ് സമ്മേളനം

കാഞ്ഞങ്ങാട്:തൊഴിലാളികളുടെ പ്രയാസങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിന് വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും ജീവിത ചെലവ് ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന ഓട്ടോ ചാര്‍ജ് വര്‍ദ്ധനവ് എത്രയും പെട്ടെന്ന് പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും കാഞ്ഞങ്ങാട് നടന്ന ഓട്ടോ തൊഴിലാളി യൂണിയന്‍ (സിഐടിയു) മെട്രോ പാലസ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
മേലാംങ്കോട്ട് എകെജി മന്ദിരത്തില്‍ നടന്ന സമ്മേളനം ഓട്ടോ ടാക്‌സി ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ടി ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം യു കെ പവിത്രന്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു, കാഞ്ഞങ്ങാട് ഡിവിഷന്‍ സെക്രട്ടറി പ്രമോദ് മണലില്‍ എന്നിവര്‍ സംസാരിച്ചു.സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് പട്ടണത്തോട് ചേര്‍ന്നുള്ള യൂണിറ്റ് കേന്ദ്രത്തില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ പതാക ഉയര്‍ത്തി.
ഷിജു വെള്ളിക്കോത്ത് റിപ്പോര്‍ട്ടും ട്രഷറര്‍ രമേശന്‍ വിഷ്ണുമംഗലം വരവ് ചെലവ് കണക്കും രാമകൃഷ്ണന്‍ പുല്ലൂര്‍ രക്തസാക്ഷി പ്രമേയവും, രമേശന്‍ വിഷ്ണുമംഗലം അനുശോചന പ്രമേയവും അവതരിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി ഷിജു വെള്ളിക്കോത്ത്സ്വാഗതംപറഞ്ഞു.

 

 

error: Content is protected !!