കാഞ്ഞങ്ങാട് : മയക്ക് മരുന്ന് കേസില്‍ യൂത്ത് ലീഗ് നേതാവിന് 7 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. അറങ്ങാടി ആരായിക്കടവ് ഫാത്തിമ മന്‍സില്‍ അബ്ദുല്‍ ഷെഫീക് (39) നെയാണ്
കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് സാനു എസ് പണിക്കര്‍ ശിക്ഷ വിധിച്ചത് . യൂത്ത് ലീഗ് ആറങ്ങാടി ശാഖ പ്രസിഡന്റ് ഷെഫീഖ് . 2019 ഫെബ്രുവരി 13ന് ഉച്ചക്ക് 12.50 ന് ആദൂര്‍ കുണ്ടാര്‍ എന്ന സ്ഥലത്ത് വെച്ചു കെ എല്‍ 14 വി 9437 നമ്പര്‍ കാറില്‍ സുള്ള്യ ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് 12.220.ഗ്രാം മെത്ത ഫറ്റാമിന്‍ എന്ന മയക്കുമരുന്നും, 2 കുപ്പി, കര്‍ണാടക നിര്‍മിത വിദേശ മദ്യവും കടത്തി കൊണ്ട് വന്ന കേസിലാണ് ശിക്ഷ വിധിച്ചത്. അന്നത്തെ ആദൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന നിബിന്‍ ജോയ് രജിസ്റ്റര്‍ ചെയ്ത് . ഇന്‍സ്പെക്ടര്‍ മാരായ എം എ .മാത്യു, എ വി ജോണ്‍ എന്നിവര്‍ ആദ്യന്വേഷണം നടത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പ്രേം സദന്‍ ഇന്‍സ്പെക്ടര്‍ ആണ്. പ്രോസീക്യൂഷന് വേണ്ടി അഡ്വ. പി വേണുഗോപാലന്‍ ഹാജരായി
