.കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ( കെ എസ് എസ് പി യു (കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍’എന്ന വിഷയത്തെ ആസ്പദമാക്കി ബോധ വല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാരാട്ടുവയല്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന പരിപാടി കെ എസ് പി യു ജില്ലാ സെക്രട്ടറി പി. കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ബി.പരമേശ്വരന്‍ അദ്ധ്യക്ഷനായി. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍പ്രദീപന്‍ കോതോളി ബോധവല്‍ക്കരണ ക്ലാസെടുത്തു. ജില്ലാ സാംസ്‌കാരിക വേദി കണ്‍വീനര്‍ പി.രാമചന്ദ്രന്‍ മാസ്റ്റര്‍, വനിതാ വേദി കണ്‍വീനര്‍ പി.വി.നിര്‍മല , ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക്‌സാംസ്‌കാരിക വേദി കണ്‍വീനര്‍ ടി.ശ്രീധരന്‍ സ്വഗതവും
ബ്ലോക്ക് ട്രഷറര്‍ വി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
