കാഞ്ഞങ്ങാട് : പെരിയ കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭാഗവത ജ്ഞാന യജ്ഞം ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് രാവിലെ 6 ന് ക്ഷേത്രം തന്ത്രി അരവത്ത് കെ യു പത്മനാഭതന്ത്രിയുടെ കാര്‍ത്വത്തില്‍ മഹാഗണപതിയോമവും മഹാമൃത്യുഞ്ജയ ഹോമവും നടക്കും. 9ന് കലവറ നിറക്കല്‍ ഘോഷയാത്ര. വൈകിട്ട് 5ന് യജ്ഞാചാര്യന്‍ പെരി കമന ശ്രീധരന്‍ നമ്പൂതിരി ക്കും,ക്ഷേത്രം തന്ത്രിമാര്‍ക്കും ആചാര്യ വരവേല്‍പ്പ് നല്‍കും. 5 30 ന് സമാരംഭ സമ്മേളനം. യജ്ഞാചാര്യന്‍ ഭാഗവത മഹാത്മ്യ പ്രഭാഷണം നടത്തും. ഏഴുദിവസങ്ങളിലായി നടക്കുന്ന ശ്രീമദ്
ഭാഗവത ജ്ഞാന യജ്ഞത്തില്‍ വരാഹാവതാരം, ഭദ്രകാളി പ്രാദുര്‍ഭാവം,പ്രഹ്ലാദ ചരിതം, നരസിംഹ അവതാരം,പ്രഹ്ലാദ സ്തുതി , ശ്രീരാമ അവതാരം, കൃഷ്ണ അവതാരം, രുഗ്മിണി സ്വയംവരം ,സന്താനഗോപാലം, ഉദ്ധവ ഉപദേശം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും,വിഷ്ണു സഹസ്രനാമ സമൂഹ പാരായണവും നടകും. നവംബര്‍ 2 ന്കലശാഭിഷേകം ഭാഗവത സമര്‍പ്പണം ദീപാരാധന ആചാര്യദക്ഷിണ യജ്ഞ പ്രസാദ വിതരണതോടുകൂടിപരിപാടിക്ക് സമാപനം ആകും.വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര സേവാ സംഘം പ്രസിഡന്റ് സുരേഷ് ബാബു പുതിയ വീട് കൂടാനം ,സെക്രട്ടറി കെ ആര്‍ ബാബുരാജ്
കടയങ്ങാനം,വൈസ് പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍ മാരാങ്കാവ്, അംഗങ്ങളായ പി.പി രവീന്ദ്രന്‍ നായര്‍ വേങ്ങയില്‍ വീട്, എന്‍ രാഘവന്‍ നായര്‍ കടയങ്ങാനം, നാരായണന്‍ പുതിയ വീട് കൂടാനംഎന്നിവര്‍ സംബന്ധിച്ചു.
