അനൂപ് ശങ്കറിന്റെ ഭക്തിഗാന ധാരയില്‍ മുഴുകിയ ഗോശാല

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന്റെ മൂന്നാം നാള്‍ പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ ജസ്റ്റിന്‍ അനൂപ് ശങ്കറിന്റെ ഭക്തിഗാനധാര വര്‍ഷിച്ചപ്പോള്‍ പുറത്ത് അതിശക്തമായ മഴയും വര്‍ഷിക്കുന്നുണ്ടായിരുന്നു . കൃഷ്ണസ്തുതിയുമായി തുടങ്ങി ശങ്കരാ നാദശരീരാ പരാ , ശ്രീചക്രരാജ രാജേശ്വരി , ചന്ദ്രചൂഡ ശിവ, ഗുരുവായൂര്‍ ഏകാദശി എന്നി പ്രശസ്ത ഗാനങ്ങളും ഗംഗാ തീര്‍ത്ഥം എന്ന കാസറ്റിലെ പത്ത് പാട്ടുകളും തുടര്‍ന്ന് കാന്താരയിലെ വരാഹ രൂപം എന്ന ഗാനവും മംഗളമായി സീതാ കല്യാണവും പാടി. ഗോമാതാക്കള്‍ ആസ്വാദകരായി ലഭ്യമാവുന്ന ലോകത്തിലെ ഏക വേദിയാണ് ബേക്കല്‍ ഗോകുലം ഗോശാലയെന്നും ഇവിടെ വന്ന് പാടുമ്പോള്‍ കിട്ടുന്ന അനുഭൂതി വര്‍ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ല എന്നും അടുത്ത വര്‍ഷവും ദീപാവലി സംഗീതോത്സവത്തില്‍ പങ്കെടുക്കുമെന്നും പറഞ്ഞു കൊണ്ട് പരിപാടി അവസാനിപ്പിച്ചു. കൂടെ സിനിമാ പിന്നണി ഗായിക രേഷ്മ രാഘവേന്ദ്രയുംപാടി

error: Content is protected !!