കാഞ്ഞങ്ങാട് കവ്വായി മോലോത്തുംകുഴി ശ്രീകൃഷ്ണപുരം ക്ഷേത്രം തോയമ്മല്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞാനവും ആണ്ട് മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റിയുടെ ഫണ്ട് ഉദ്ഘാടനം നോട്ടീസ് പ്രകാശനവും നടന്നു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ തന്ത്രി ബ്രഹ്‌മശ്രീ മേക്കാട്ട് ഇല്ലത്ത് പത്മനാഭ പട്ടേരി, കെ വി രവീന്ദ്രന്‍ കവ്വായില്‍ നിന്നും ഏറ്റുവാങ്ങി. നോട്ടീസ് പ്രകാശനം ക്ഷേത്ര തന്ത്രി പദ്മനാഭ പട്ടേരിയും മേല്‍ശാന്തി സത്യന്‍ മാങ്കുളവും ചേര്‍ന്ന് ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ എം. കുഞ്ഞികൃഷ്ണന്‍,ജനറല്‍ കണ്‍വീനര്‍ രാജേന്ദ്രന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ജനറല്‍ കണ്‍വീനര്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ അഭിലാഷ് തോയമ്മല്‍ നന്ദിയും പറഞ്ഞു.ലക്ഷ്മണ്‍ മടയന്‍, ഡോ. പവിത്രന്‍, ഗണേശന്‍ കണ്ടത്തില്‍, വേണുഗോപാലന്‍ പത്തായപുര, ഷിജു തോയമ്മല്‍, ദിപിന്‍ കവ്വായി, സുജിത്ത് കെ എസ്, കസ്തൂരി കവ്വായി, പ്രമീളാ, ഗോപാലന്‍ ഹെഗ്ഡെ,എന്‍ ഗംഗധരന്‍, ഇന്ദുലേഖ, വി. ലക്ഷ്മി, നളിനി കവ്വായി, എച്ച് പി ഉഷ, റീന ഗണേശന്‍, കെ വി ലക്ഷ്മി, ലീലാവതി എന്നിവര്‍ പങ്കെടുത്തു.
