മാവുങ്കാല്‍: അജാനൂര്‍ പഞ്ചായത്തിന്റെ കീഴില്‍ ആനന്ദാശ്രമത്തില്‍ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനം ആധുനിക രീതിയില്‍
നവീകരിക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിറക്ക് ഉപയോഗിച്ച മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോള്‍ ഇതിന്റെ പുകയും മാംസം കത്തിയെരിയുന്ന ദുര്‍ഗന്ധവും സമീപവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ഇത് ഒഴിവാക്കാന്‍ മൃതദേഹങ്ങള്‍ ഗ്യാസ് സംവിധാനം ഉപയോഗിച്ച് സംസ്‌കരിക്കുന്ന രീതിയിലേക്ക് മാറ്റാനും അവിടെയുള്ള വര്‍ഷങ്ങള്‍ കുഴിച്ച കിണറില്‍ വെള്ളം ഉപയോഗിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അര്‍ജുന്‍
പള്ളോട്ട് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശോഭക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സുനിതയും കൂടെയുണ്ടായിരുന്നു.
