കൊവ്വല്‍ പള്ളിയില്‍ കള്‍വേര്‍ട്ട് നിര്‍മ്മാണം : നാളെ മുതല്‍ റോഡ് ഭാഗികമായി അടച്ചിടും

കാഞ്ഞങ്ങാട്: പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട് റോഡ്‌സ് സെക്ഷന്റെ പരിധിയിലെ കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കൊവ്വല്‍പള്ളി ഭാഗത്ത് കള്‍വേര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 24 മുതല്‍ മൂന്ന് മാസത്തേക്ക് റോഡ് ഭാഗികമായി അടച്ചിടും. ഈ റോഡിലൂടെ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അലാമിപ്പള്ളി-ആറങ്ങാടി-കുളിയങ്കാല്‍ വഴി ദേശീയപാതയിലൂടെയുംകാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളിയങ്കാല്‍ ആറങ്ങാടി- അലാമിപ്പള്ളി വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു

error: Content is protected !!