മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് നിമിഷങ്ങള്‍ സമ്മാനിച്ച് ലയണ്‍സ് ക്ലബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട്;  കൂളിക്കാട് സെറാമിക് ഹൗസിന്റെ സഹകരണത്തോടെ ഹൗസ് ബോട്ട് യാത്ര സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് സന്തോഷ നിമിഷങ്ങള്‍ സമ്മാനിച്ച് കൂളിക്കാട് സെറാമിക് ഹൗസിന്റെ സഹകരണത്തോടെ ലയണ്‍സ് ക്ലബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ഹൗസ് ബോട്ട് യാത്ര സംഘടിപ്പിച്ചു. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ യാത്രയില്‍ സംഘടിപ്പിച്ചത്. ലയണ്‍ ഗോവിന്ദന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ലയണ്‍ അഷ്റഫ് പറമ്പത്ത് അധ്യക്ഷത വഹിച്ചു . ബഷീര്‍ കുശാല്‍ സ്വാഗതവും എ കെ ഷൗക്കത്തലി നന്ദിയും പറഞ്ഞു. ഹബീബ് കൂളിക്കാട്, അഹ്‌മദ് കിര്‍മാണി,സി എച്ച് ശറഫുദ്ധീന്‍, സിഎം നൗഷാദ് , അഷ്റഫ് കൊളവയല്‍, ശ്രീകുമാര്‍, എം മുനീര്‍, ഹംസ കെ2 എന്നിവര്‍ പങ്കെടുത്തു

error: Content is protected !!