വൈവിധ്യമായ ശൈലി കൊണ്ട് ശ്രദ്ധേയരായി കാഞ്ചന സഹോദരികള്‍

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തില്‍ കാഞ്ചന സഹോദരികള്‍ എന്നറിയപ്പെടുന്ന ശ്രുതിരഞ്ജിനി ശ്രീ രഞ്ജനി എന്നിവര്‍ അവതരിപ്പിച്ച കച്ചേരി വൈവിധ്യങ്ങളാല്‍ ശ്രദ്ധ്യമായി. ഒരേ സമയത്ത് രണ്ട് താള കാലങ്ങള്‍ അവതരിപ്പിക്കുന്ന അവധാന താള പല്ലവി എന്ന അപൂര്‍വ്വ പദ്ധതി കച്ചേരിയുടെ മനോഹാരിതയായിരുന്നു. സിന്ധു ഭൈരവി രാഗത്തില്‍ ആറ് കൃതികള്‍ സംയോജിപ്പിച്ച് പാടിയത് പുതുമയായി . യമുന കല്യാണി രാഗത്തില്‍ കൃഷ്ണ നീ ബേഗനെ ബാറോ കര്‍ണ്ണാടക സംഗീതത്തിലെ വളരെ പ്രചാരത്തിലുള്ള കൃതിയും ഹിന്ദുസ്ഥാനിയിലെ പ്രസിദ്ധ ഭജനയായ രാമചന്ദ്രകൃപാലു എന്നതും സംയോജിപ്പിച്ച് പാടിയത് ആസ്വാദക്കര്‍ക്ക് മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു.പക്കമേളത്തില്‍ വയലിനിലില്‍ വൈഭവ് രമണി , മൃദംഗത്തില്‍ കുഴല്‍ മന്ദം രാമകൃഷ്ണന്‍, ഘടത്തില്‍ രോഹിത് പ്രസാദ്, മുഖര്‍ശംഖില്‍ ഗോപി നാദലയയും ഒരുമിച്ചു.

error: Content is protected !!