പലസ്തീന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് കൊളവയലുകാരുടെ കൂറ്റന്‍ റാലി

കാഞ്ഞങ്ങാട്: പലസ്തീനില്‍ ഇസ്രയില്‍ നടത്തുന്ന ക്രൂരതക്കെതിരെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അജാനൂര്‍ പഞ്ചായത്തിലെ തീര ദേശ മേഖലയിലെ ജനങ്ങളെ കൂടി അണി നിരത്തി അജാനൂരിലെ കൊളവയലുകാരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ കൂറ്റന്‍ റാലി നടത്തി. കൊളവയലില്‍ നിന്ന് ആരംഭിച്ച റാലി കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ്ില്‍ സമാപിച്ചു. റാലിയില്‍ കൊളവയലിലെ ജമാഅത്തിലെ അംഗങ്ങള്‍ കൂടാതെ കൊത്തിക്കാല്‍ മുട്ടുന്തല, അജാനൂര്‍ കടപ്പുറം, തുടങ്ങിയ സ്ഥലങ്ങളിലെ ക്ലബ്ബിലെ അംഗങ്ങളും, നാട്ടുകാരും പങ്കെടുത്തു. റാലിയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി ബഷീര്‍ വെള്ളി ക്കോത്ത്, എ.ഹമീദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി, കൊളവയല്‍ ജമാഅത്ത് പ്രസിഡന്റ് സി.സുലൈമാന്‍ ഹാജി,സെക്രട്ടറി മുസ്തഫ കൊളവയല്‍, കൊളവയല്‍ ഖത്തീബ് അബ്ദുല്‍ റഹ്‌മാന്‍ ദാരിമി, സദര്‍ മുഅല്ലിം , ആരിഫ് അഹമ്മദ് ഫൈസി, എസ്’ കെ ഖാദര്‍, ഹംസ കൊളവയല്‍ ഇബ്രാഹിം ചെറുവത്തൂര്‍ , ചാപ്പയില്‍ മുഹമ്മദ് സിറാജ് തായല്‍ ബി മുഹമ്മദ് കുഞ്ഞി, ബി കുഞ്ഞാമത്,ഉസ്മാന്‍ ഖലീജ്, ഷംസുദ്ദീന്‍ കൊളവയല്‍, ഷബീര്‍ കൊളവയല്‍, മുസ്തഫ സി കെ,ഹംസ സി എച്ച്, അബ്ദുല്‍ റഹ്‌മാന്‍പാലക്കി, ബി എം മുഹമ്മദ്,ബഷീര്‍ പി പി, ഇബ്രാഹിം ആവിക്കല്‍, ഹസന്‍ ഹാജി കൊത്തിക്കാല്‍, മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍, റഫീഖ് മുല്ലക്കല്‍, ആബിദ് കെ, ഫഹിം കെ. മിദ്ലാജ്, അഷ്റഫ് അലി, നദീം കെ, ഹസീബ് കെ., മഷ്ഹൂദ് കെ ഹാരിസ് കെ.വി, സി പി ഇബ്രാഹിം സാബിത്ത്,ബഷീര്‍ കൊത്തിക്കാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

error: Content is protected !!