കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ ഉദ്ഘാടനം ഒക്ടോബര്‍ 20ന്;2ന് ഗൃഹ സന്ദര്‍ശനം

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സിഎച്ച് സെന്ററിനു വേണ്ടി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് പുതുതായി നിര്‍മ്മിച്ച ആസ്ഥാനമന്ദിരത്തിന്റെയും നാല് വര്‍ഷമായി മദേര്‍സ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചു വരുന്ന മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഡയാലിസിസ് സെന്ററിന്റെയും ഉത്ഘാടനം ഒക്ടോബര്‍ 20ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.ഉദ്ഘാടന പരിപാടിയുടെ പ്രചരണാര്‍ത്ഥം കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ മുഴുവന്‍ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 ന് ഭവന സന്ദര്‍ശനം നടത്തും. 17, 18,19, 20 തീയതികളിലായി നടക്കുന്ന വിവിധ പരിപാടികളിലേക്ക് ജനങ്ങളെ ക്ഷണിക്കാനും സി എച്ച് സെന്റര്‍ നിര്‍വഹിച്ചു വരുന്ന ജീവകാരുണ്യ രോഗീ പരിചരണ സംരംഭങ്ങളിലേക്ക് പൊതുജനങ്ങളില്‍ നിന്ന് വിഭവങ്ങള്‍ സമാഹരിക്കാനും വേണ്ടിയിട്ടാണ് ഗൃഹ സന്ദര്‍ശനം. ഗൃഹ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള പ്രചരണ പരിപാടികള്‍ വന്‍ വിജയമാക്കാനും സി എച്ച് സെന്റര്‍ ഉദ്ഘാടനം ചരിത്ര സംഭവമാക്കി മാറ്റാനും നിയോജക മണ്ഡലം മുസ്ലിം ലീഗ്പ്രസിഡന്റും സി എച്ച് സെന്ററിന്റെ ആക്ടിങ് ചെയര്‍മാനുമായ ബഷീര്‍ വെള്ളിക്കോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് മണ്ഡലം പഞ്ചായത്ത് വാര്‍ഡ് തല നേതാക്കളുടെയും പോഷക സംഘടനകളുടെ ഭാരവാഹികളുടെയും സി എച്ച് സെന്റര്‍ ജനറല്‍ബോഡി അംഗങ്ങളുടെയും സംയുക്ത യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അഡ്വ.എന്‍ എ ഖാലിദ് ഉദ്ഘാടനം ചെയ്തു. വണ്‍ ഫോര്‍ അബ്ദുല്‍ റഹ്‌മാന്‍, കെ കെ ബദ്‌റുദ്ധീന്‍, സി കെ റഹ്‌മത്തുള്ള, സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി, എ പി ഉമ്മര്‍, എം പി ജാഫര്‍, മുബാറക് ഹസ്സൈനാര്‍ ഹാജി, പി കെ അഹമ്മദ്, അബ്ദുള്ള ആറങ്ങാടി, ഷംസുദ്ധീന്‍ കല്ലൂരാവി തുടങ്ങിയവര്‍ സംസാരിച്ചു എ ഹമീദ് ഹാജി, കെ മുഹമ്മദ് കുഞ്ഞി ബദരിയാ നഗര്‍,എ പി ഉമ്മര്‍, കെ കെ സുബൈര്‍, തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂര്‍, എം എസ് ഹമീദ് ഹാജി, ടി അന്തുമാന്‍, പി എം ഫാറൂഖ്, താജുദ്ധീന്‍ കമ്മാടം, ബഷീര്‍ കൊവ്വല്‍പ്പള്ളി, ഹമീദ് ചേരക്കാടത്, സി മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്‌മാന്‍ പാറപ്പള്ളി, സിഎംകെ കള്ളാര്‍, സലീം കോളിച്ചാല്‍, നദീര്‍ കൊത്തിക്കാല്‍, യാസീന്‍ മീനാപ്പീസ്, ടി കെ സുമയ്യ, ആയിഷ ഫര്‍സാന, ഖദീജ ഹമീദ്, ഇബ്രാഹിം പാലാട്ട് തുടങ്ങിയവര്‍സംബന്ധിച്ചു.

error: Content is protected !!