ഗുരുജി വിദ്യാമന്ദിരം ഏച്ചിക്കാനം സ്‌കൂള്‍ നവീകരണ ആദ്യഫണ്ട് സ്വീകരണവും ഓണാഘോഷവും നടന്നു

ഏച്ചിക്കാനം: 40 വര്‍ഷമായി ഭാരതീയ വിദ്യാനികേതന്‍ സിലബസ് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ശ്രീ ഗുരുജി വിദ്യാമന്ദിരം സ്‌കൂള്‍ നവീകരണ ഫണ്ടിലേക്ക് ആദ്യ ഫണ്ട് സ്വീകരണവും ഓണാഘോഷവും നടന്നു. കാഞ്ഞങ്ങാട് ഡിവൈ എസ് പി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസഹസംഘചാലക് ഉണ്ണികൃഷ്ണന്‍ പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ ശിവശങ്കരനില്‍ നിന്ന് വിദ്യാലയ സമിതി പ്രസിഡന്റ് സി യതിന്‍, ജില്ലാസഹസംഘചാലക് ഉണ്ണികൃഷ്ണന്‍ പുല്ലൂര്‍ എന്നിവര്‍ ആദ്യ ഫണ്ട് ഏറ്റുവാങ്ങി. ഡോ. ലാവണ്യ കാസ ര്‍കോട്, ശ്രീഗുരുജി സ്ഥാപക സെക്രട്ടറി പി. വി. കുമാരന്‍, വിദ്യാലയ സമിതി വൈസ് പ്രസിഡന്റ് പി പി രാമചന്ദ്രന്‍, സേവാഭാരതി ജില്ലാ സെക്രട്ടറി പ്രീത ഉണ്ണികൃഷ്ണന്‍ നെല്ലിത്തറ, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ട്രഷറര്‍ കെ. പി. കരുണാകരന്‍, രാമചന്ദ്രന്‍ നീലേശ്വരം, പുഷ്പ, റിട്ട. മിലിറ്ററി ഉദ്യോഗസ്ഥന്‍ ‘പ്രവീണ്‍ പരവനടുക്കം, ജില്ലാ പ്രൗഢശാഖാ പ്രമുഖ് പി കൃഷ്ണന്‍, .വിദ്യാലയ സമിതി ജോയിന്റ് സെക്രട്ടറി ബിനോരാജ് കോട്ടപ്പാറ, വിദ്യാലയ സമിതി അംഗം വി. വി.വിജയന്‍, മാതൃസമിതി പ്രസിഡന്റ് ബബിന കല്യാണ്‍റോഡ് എന്നിവര്‍ സംബന്ധിച്ചു. സ്‌കൂളിന്റെ സ്ഥാപനത്തിനായി നാലര ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയ വ്യവസായി ബി. എം, വിശ്വേശര്‍ റാവുവും കാഞ്ഞങ്ങാട്ടെ പച്ചക്കറി വ്യവസായി ഗുരുദത്ത് പൈ എന്നിവരും പങ്കെടുത്തു.
അഞ്ചാമത് ഓപ്പണ്‍ തൈക്വന്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ 52 കിലോ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥിനി ദര്‍ശന, 2024-2025 അദ്ധ്യയനവര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ്‌നേടിയ ശിവന്യ, പി വി . തേജസ് എന്നിവരെ അനുമോദിച്ചു.

error: Content is protected !!