ആനന്ദനിര്‍വൃതിയില്‍ കൂട്ടായ്മയുടെ ഓണാഘോഷവുമായി ആനന്ദാശ്രമം ലയണ്‍സ് ക്ലബ്

കാഞ്ഞങ്ങാട്:-സാന്ത്വനം,സേവന മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണാഘോഷം നടത്തി.ക്ലബ്ബില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പരിപാടിയില്‍ ലയണ്‍സ് ക്ലബ്ബ് അംഗങ്ങളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. പാസിംഗ് ദ ബോള്‍,കസേരകളി,ഫില്ലിംഗ് ബോട്ടില്‍,കമ്പവലി,ചട്ടി പൊട്ടിക്കല്‍,തിരുവാതിരക്കളി,ക്ലാസിക്കല്‍ ഡാന്‍സ്,സിനിമാറ്റിക് ഡാന്‍സ്,സിനിമാ ഗാനം , ഓണസദ്യ, സമ്മാനവിതരണം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.മുതിര്‍ന്ന വനിത അംഗം ശകുന്തള ദിലീപ് നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് മോഹനന്‍ കൊടവലം അധ്യക്ഷനായി.മുന്‍ പ്രസിഡണ്ട് കെ വി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി.രാജന്‍ മീങ്ങോത്ത്, കെ രാമചന്ദ്രന്‍, സി പ്രസേനന്‍, കെ മുരളി, എം ശില്‍പ്പ, കെ ആര്‍ ജഗദീശന്‍ എന്നിവര്‍ സംസാരിച്ചു .ക്ലബ്ബ് സെക്രട്ടറി കെ എം പ്രമോദ് സ്വാഗതവും ഷീബ സതീശന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!