ചെറുവത്തൂര്‍: ശക്തിപിലിക്കോടിന്റെ ഈവര്‍ഷത്തെ ഓണാഘോഷം ‘ഒന്നിച്ചോണം’ സപ്തംബര്‍ അഞ്ചിന് തിരുവോണ നാളില്‍ നടക്കും. ഉച്ചയ്ക്ക് 2 ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വൈവിധ്യമാര്‍ന്ന കായിക മല്‍സരങ്ങളോടെയാണ് ആഘോഷത്തിന് തുടക്കമാവുക. വൈകീട്ട് 7ന് ക്ലബ് വനിതാ അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര, ബാലവേദിയുടെ സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നിവ നടക്കും. രാത്രി എട്ടിന് കെ.വി രാജന് അവതരിപ്പിക്കുന്ന ‘ജാഗ്രത’ ഏകാംഗ നാടകം, തുടര്‍ന്ന് കരോക്കെ ഗാനമേളയുംഅരങ്ങേറും.
