അമൃത ടിവി സൂപ്പര്‍സ്റ്റാര്‍ മ്യൂസിക് റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയ രാജാസ് ഹയര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി ബദ്രി വിശ്വനാഥന് സ്‌കൂള്‍ അസംബ്ലിയില്‍ ആദരം

നീലേശ്വരം : ‘അമൃത ടിവി സൂപ്പര്‍സ്റ്റാര്‍ മ്യൂസിക് റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയ രാജാസ് ഹയര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി ബദ്രി ‘ വിശ്വനാഥനെ സ്‌കൂള്‍ അസംബ്ലിയില്‍ പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന പൊന്നാട നല്‍കി അനുമോദിച്ചു. ഹെഡ്മിസ്ട്രസ് കലാശ്രീധര്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, പിടിഎ വൈസ് പ്രസിഡന്റ് പ്രഭാകരപ്പണിക്കര്‍, സ്റ്റാഫ് സെക്രട്ടറി ടി വി അവിനാഷ് , ബദ്രി വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബദ്രിയെ ആനയിച്ചുകൊണ്ട് എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ജേതാവിന് ആനയിച്ചുകൊണ്ട് നഗരപ്രദക്ഷിണം നടത്തി. ഷാജി പി, ഉണ്ണികൃഷ്ണന്‍ പി, ബിന്ദു കുമാര്‍ കെ, രൂപേഷ് കുമാര്‍ കെ, ബിനു കെഇ,ജയന്‍ കെ, വിദ്യ പി, മനോരമ കെ, ശുഭ പി, സ്‌നേഹദീപ ഇ, പ്രിവീണ കെ, രവിവര്‍മ്മ, പിടിഎ ഭാരവാഹികളായ രാജേഷ് മാരാര്‍, ദിനേശ് കുമാര്‍ കെ, വിനോദ് പൈനി, സരിത പി, രതികല എന്നിവര്‍നേതൃത്വംനല്‍കി.

error: Content is protected !!