പുല്ലൂര്‍ : അതിജീവനത്തിന്റെ വഴിയില്‍ കലയെ ചേര്‍ത്ത് പിടിച്ച പുല്ലൂരിലെ കാശിനാഥന്റെ ഓര്‍മ്മയ്ക്കായി വണ്ണാര്‍ വയല്‍ അഡ്വ.പി.കൃഷ്ണന് നായര്സ്മാരകഗ്രന്ഥാലയത്തില് സര്‍ഗ്ഗോത്സവം നടത്തി.പരിമിതികളെ മറികടന്ന് കൊണ്ടാണ് കാശിനാഥന് നൃത്തത്തിലൂടെ ജന ശ്രദ്ധ നേടിയകലാകാരനായിമാറിയത്. പുല്ലൂരിലെ സമീപദേശങ്ങളിലെയും വിവിധ കലാ സമിതികളിലുംക്ഷേത്രങ്ങളിലും സ്വയം പഠിച്ചെടുത്ത നൃത്തങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് ജനശ്രദ്ധ നേടിയ കലാകാരനായി മാറിയത്. സ്വന്തമായി യൂട്യൂബ് ചാനലിലൂടെ വിവിധ കാഴ്ചകളും യാത്രകളും അവതരിപ്പിച്ചു. കുട്ടികളുടെ ഇടയിലും ശ്രദ്ധ നേടിയിരുന്നു. അകാലത്തില്‍ പൊലിഞ്ഞ് പോയ കാശിനാഥന്റെ ഓര്‍മ്മയ്ക്കായി കാശി സ്നേഹ പുരസ്ക്കാരത്തിനായി നടത്തിയ സര്‍ഗ്ഗോത്സവം ചിത്രകാരന് രാജേന്ദ്രന് പുല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയ കമ്മിറ്റി പ്രസിഡന്റ് പി. പത്മനാഭന് അധ്യക്ഷനായി.
മാനവികത പുല്ലൂര്‍ സെക്രട്ടറി എം.വി.ബാലകൃഷ്ണന്, എം.ജി നരേന്ദ്രന് ,മാടിക്കാല്‍ നാരായണന് , നന്ദിതാ സുധാകരന്, കരുണ്‍ രവിന്ദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍ഗ്ഗോത്സവം നടത്തി. വിജയികള്‍ക്ക് വൈകിട്ട് നടന്ന ചടങ്ങില്‍ പുല്ലൂര്‍ പ്രവാസി കൂട്ടായ്മ രക്ഷാധികാരി ജനാര്ദ്ദനന് പുല്ലൂര്‍ വിജയികള്‍ക്ക് കാശി സ്നേഹ പുരസ്ക്കാരം സമ്മാനിച്ചു.
