മാവുങ്കാല്‍:ശ്രീ നാരായണ ഗുരുദേവന്റെ 171 മത് ജന്‍മദിനം എസ് എന്‍ ഡി പി യോഗം മാവുങ്കാല്‍ ശാഖയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ശാഖാ പ്രസിഡണ്ട് കെ.കെ.രാഘവന്‍ പതാക ഉയര്‍ത്തി.ശാഖാ സെക്രട്ടറി ദിലീപ് മേടയില്‍ ഭദ്രദീപം കൊളുത്തി.തുടര്‍ന്ന് ഗുരുദേവന്റെ ഛായാചിത്രത്തില്‍ പുഷ്പ്പാര്‍ച്ചനയും നടത്തി ദൈവദശകവും ചൊല്ലി.ചടങ്ങില്‍ എസ് എന്‍ ഡി പി യോഗം ഹോസ്ദുര്‍ഗ് യൂണിയന്‍ വനിതാ സംഘം സെക്രട്ടറി പ്രമീള ദിലീപ്,ശാഖാ പ്രവര്‍ത്തകരായ അരവിന്ദന്‍ മാവുങ്കാല്‍,രത്‌നാകരന്‍ മാവുങ്കാല്‍,ഉണ്ണി ശിവാനി ഗ്രൂപ്പ്,ശിവന്‍ പുല്ലൂര്‍,കോമളന്‍ മാവുങ്കാല്‍,പുഷ്പ്പ മൂലക്ക് എന്നിവര്‍ സംബന്ധിച്ചു. മധുര പലഹാര വിതരണവും നടന്നു
