ചായ്യോത്തെ ഹേമലത കൊയ്‌ച്ചേരി എഴുതിയ കവിതാ സമാഹാരം പുസ്തക പ്രകാശനം നടന്നു

ചായ്യോത്ത്: ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ചായ്യോത്തെ ഹേമലത കൊയ്‌ച്ചേരി എഴുതിയ കവിതാ സമാഹാരം പുസ്തകത്തിന്റെ പ്രകാശനം ചായ്യോത്ത് നടന്നു.തംബുരു ഓഡിറ്റോറിയത്തില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മ ബെന്നി പ്രകാശനം ചെയ്തു. സിനിമാതാരം അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് പുസ്തകം ഏറ്റുവാങ്ങി പഞ്ചായത്തംഗം പി. ധന്യ അധ്യക്ഷയായി. കാഞ്ഞങ്ങാട് പത്മശ്രി പുസ്തകശാലയാണ് പുസ്തകം പ്രസിദ്ധികരിക്കുന്നത്. പത്മശ്രി പുസ്തകശാല ചെയര്‍മാന്‍ നാലപ്പാടം പത്മനാഭന്‍ പുസ്തകം പരിചയപ്പെടുത്തി ചായ്യോം എന്‍.ജി. സ്മാരക കലാവേദിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാധാകൃഷ്ണന്‍ പള്ളിക്കൈ.എം.കെ.ഗോപകുമാര്‍.എം.പി. ശ്രീമണ,’ ഒ എം.ബാലകൃഷ്ണന്‍,കെ. കുമാരന്‍, പി.വി.ശ്രീധരന്‍, പാറക്കോല്‍ രാജന്‍, ഹേമലത കൊയ്‌ച്ചേരി എന്നിവര്‍ സംസാരിച്ചു. എന്‍.ജി സ്മാരക കലാവേദി പ്രസിഡന്റ് ടി.വി.രത്‌നാകരന്‍ സ്വാഗതവും സെക്രട്ടറി പി.ബാബുരാജന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!