തിരികെ വന്ന പ്രവാസികള്‍ക്കും പ്രവാസി കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണം: കേരള പ്രവാസി സംഘം ഉദുമ ഏരിയ സമ്മേളനം

ഉദുമ :തിരികെ വന്ന പ്രവാസികള്‍ക്കും പ്രവാസി കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് കേരള പ്രവാസി സംഘം ഉദുമ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പള്ളിക്കര സമ്മേളനം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടമ്പള്ളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അശോകുമാര്‍ ടി പി അധ്യക്ഷനായി. ഏരിയ സെക്രട്ടറി വാസു മൊട്ടം ചിറ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് ഒ നാരായണന്‍ സംഘടന റിപ്പോര്‍ട്ടും ട്രഷറര്‍ സുലൈമാന്‍ ബാദുഷ വരവ് ചിലവ് അവതരിപ്പിച്ചു. ബാലകൃഷ്ണന്‍ കുന്നൂച്ചി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള സംസ്ഥാന കമ്മിറ്റി അംഗം ജലീല്‍ കാപ്പില്‍, ജില്ലാ ജോയിന്‍ സെക്രട്ടറി ഗിരീഷന്‍,വി വി കൃഷ്ണന്‍,വിജയന്‍, ശ്രീധരന്‍,പ്രമീള ബാലകൃഷ്ണന്‍,പ്രീണ മധു സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സുധാകരന്‍ കെ സ്വാഗതവും കാണ്‍വീനര്‍ പ്രദീപ് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.ഭാരവാഹികള്‍ പ്രസിഡന്റ് ടി പി അശോക് കുമാര്‍, സെക്രട്ടറി പി വാസു, ട്രഷറര്‍ സുലൈമാന്‍ ബാദുഷ, വൈസ് പ്രസിഡന്റ് മാരായി കുന്നൂച്ചി ബാലകൃഷ്ണന്‍, കെ സി കൃഷ്ണന്‍, എം കെ നാരായണന്‍, ജോയിന്റ് സെക്രട്ടറി മാരായി സുബീഷ് വയലാംകുഴി ,നൗഷാദ് പെരിയാട്ടടുക്കം, പ്രദീപ് കാട്ടാമ്പള്ളി യെയും എക്‌സിക്യൂട്ടീവ് അംഗമായി ബാലകൃഷ്ണന്‍ നായരേയും തിരഞ്ഞെടുത്തു.

error: Content is protected !!