കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും നടത്തി

നീലേശ്വരം കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മ കുടുംബ സംഗമവും ഓണാഘോഷവും തോളേനി അമ്മാമ്മ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു, സൈനികരും പൂര്‍വ്വസൈന്റും അവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും വിവിധ കലാകായിക മത്സരങ്ങളില്‍ പങ്കുചേരുകയും വൈവിധ്യമാര്‍ന്ന മറ്റ് കലാപരിപാടികള്‍ അരങ്ങേറുകയും ചെയ്തു .സൈനിക കൂട്ടായ്മയുടെ ഏറ്റവും മുതിര്‍ന്ന അംഗം എം കെ തങ്കപ്പന്‍ വാളൂര്‍ ഉദ്ഘാടനം ചെയ്തു, സൈനിക കൂട്ടായ്മ പ്രസിഡന്റ് പി വസന്തന്‍ തോളേനി അധ്യക്ഷനായി. നാട്ടുകാരായ സാബു അബ്രഹാം ,നന്ദകുമാര്‍തോളേനി ,പാറക്കോല്‍ രാജന്‍, സെക്രട്ടറി ജോഷി വര്‍ഗീസ് ,ട്രഷറര്‍ ബിജു പി വി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!