കോട്ടപ്പാറയില്‍ ഓണാഘോഷം നടത്തി; വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു

കോട്ടപ്പാറ :വാഴക്കോട് -കോട്ടപ്പാറ പ്രദേശങ്ങളിലെ പുരുഷ സ്വയം സഹായ സംഘങ്ങള്‍,കുടുംബശ്രീ യൂണിറ്റുകളുടെ
നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ മോഹനന്‍ അധ്യക്ഷനായി.പി ടി എ പ്രസിഡന്റ് കെ പി സുകുമാരന്‍, സിഡിഎസ് മെമ്പര്‍ ബിജി ബാബു, ബൂത്ത് പ്രസിഡന്റ് സി കുമാരന്‍, പി. കൃഷ്ണന്‍ പുളിക്കാല്‍, പി മനോജ് ബാബു കോട്ടപ്പാറ, എ സന്ദീപ്, ടി രവി പാലത്തിങ്കാല്‍ എന്നിവര്‍ സംസാരിച്ചു.ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാഗതവും ബിജു തുമ്പയില്‍ സ്വാഗതവും ട്രഷറര്‍ എം വി അജിത്ത് നന്ദിയും പറഞ്ഞു. അംഗണ്‍വാടി , എല്‍ പി ,യു പി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കായി വിവിധ കായിക മല്‍സരങ്ങളും പുരുഷ -വനിതാ വടംവലി മത്സരവും നാട്ടുകാരുടെ നേതൃത്വത്തില്‍ കലാസന്ധ്യയും നടന്നു.ഉത്രാടം നാളില്‍ ഒരുക്കിയ പൂക്കള മത്സരത്തില്‍ എം രജിത ആന്റ് ടീം വാഴക്കോട് ഒന്നാം സ്ഥാനം നേടി.
കായിക മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കുംമറ്റുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
പ്രദേശത്തെ എല്‍എസ്എസ്, യു എസ് എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റു മേഖലകളില്‍ കഴിവു തെളിയിച്ചവരെയും അനുമോദിച്ചു.

error: Content is protected !!