ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് നേടിയ വിദ്യാര്‍ത്ഥി കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചു; കരുവളത്തെ ശ്രീഹരി ആണ് മരിച്ചത്

കാഞ്ഞങ്ങാട് : വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡിലെ ശ്രീനിലയത്തില്‍ താമസിക്കുന്ന ശ്രീഹരി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ട ശ്രീഹരിയെ വീട്ടുകാര്‍ ഉടനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പടന്നക്കാട് നെഹ്‌റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍
ഒരു വിരലില്‍ ഒരു മണിക്കൂര്‍ നേരം നിര്‍ത്താതെ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കിയിരുന്നു.
കരുവളത്തെ പവിത്രന്‍ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. സഹോദരി: ശ്രീക്കുട്ടി

error: Content is protected !!