കള്‍ച്ചറല്‍ വൈറസുകളില്‍ നിന്നും പുതിയ തലമുറയെ രക്ഷിക്കണം: ബാലഗോകുലം ഉത്തരമേഖല സംസ്ഥാന അധ്യക്ഷന്‍ എം. സത്യന്‍

കാഞ്ഞങ്ങാട് : ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുലജില്ല കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സംഘടിപ്പിച്ച സുവര്‍ണ്ണം 2025 ശ്രദ്ധേയമായി. 66-ാം മത് സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്‌സ് ജാവലിങ്ങ് ത്രോ വിജയി കെ. ദേവിക ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക അറിവുകള്‍ പകര്‍ന്നു കിട്ടുന്ന കുട്ടികളുടെ ബാലഗോകുലത്തില്‍ പോകുവാന്‍ ഭാഗ്യം ലഭിച്ചുവെന്ന് ദേവിക ഉദ്ഘാടന ഭാഷണത്തില്‍ പറഞ്ഞു . കള്‍ച്ചറല്‍ വൈറസുകളില്‍ നിന്നും പുതിയ തലമുറയെ രക്ഷിക്കണമെന്നും മൂല്യബോധത്തില്‍ നിന്നും കുട്ടികളെ അകറ്റുവാന്‍ കള്‍ച്ചറല്‍ വൈറസുകള്‍ ശ്രമിച്ചുകൊണ്ട് കുട്ടികളെ അകറ്റുവാന്‍ പലരും പരിശ്രമിക്കുന്നു എന്നും
പിറന്നാള്‍ ,വിവാഹം, ഓണം വിഷു തുടങ്ങിയ ഉത്സവങ്ങളും ആചാര അനുഷ്ഠാനങ്ങളും തെറ്റായി ചിത്രീകരിക്കുന്നു എന്നും പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നു എന്നും മുഖ്യപ്രഭാഷണം നടത്തിയ ബാലഗോകുലം ഉത്തര മേഘലാ സംസ്ഥാന അധ്യക്ഷന്‍ എം. സത്യന്‍ പറഞ്ഞു. സുവര്‍ണ്ണം 2025 സാംസ്‌ക്കാരിക പരിപാടിയില്‍ വിവിധ ഗോകുലങ്ങളില്‍ നിന്നും തയ്യാറാക്കിയ ഹ്രസ്വ ചലചിത്രം പ്രദര്‍ശിപ്പിച്ചു.
ബാലഗോകുലം ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശമായിട്ടുളള ‘ഗ്രാമം തണലൊരുക്കട്ട ബാല്യം സഫലമാവട്ടെ എന്ന സന്ദേശത്തെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം തയ്യാറാക്കിയത്. മദ്യവും മയക്കുമരുന്നും കുട്ടികളുടെ മൊബൈല്‍ ദുരുപയോഗവും വ്യാപകമാവുന്നു
ഇത്തരം സാംസ്‌കാരിക ജീര്‍ണ്ണതകള്‍ ക്കെതിരെ പ്രായോഗികമായ പരിഹാരം ആചരണത്തിലൂടെ കാണിച്ചു കൊടുക്കുകയും മൂല്യബോധമുളള യുവതലമുറയെ സൃഷ്ടിക്കുകയുമാണ്  ബാലഗോകുലം ചെയ്യുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
മദ്യവും മയക്കുമരുന്നും വ്യാപകമാവുന്നു ഇത്തരം സാംസ്‌കാരിക ജീര്‍ണ്ണതകള്‍ ക്കെതിരെ പ്രതികരിക്കുകയാണ്
ബാലഗോകുലം കാഞ്ഞങ്ങാട് ജില്ല സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രത്തിലൂടെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതെന്ന് കൂടി പറഞ്ഞു.
വേദിയില്‍ ഹ്രസ്വ ചലച്ചിത്ര മല്‍സരത്തില്‍ ഒന്നാം സ്ഥാനം സുവര്‍ണ്ണ ഗോകുല പുരസ്‌ക്കാരം യദുകുലം ബാലഗോകുലം ചിത്താരി കടപ്പുറം നേടി. വൃന്ദാവനം ബാലഗോകുലം കീക്കാനം, ഹരിമാധവം ബാലഗോകുലം ചേറ്റുകുണ്ട് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിവിധ ഗോകുലങ്ങളില്‍ നിന്നുള്ള കലാകായിക മേഘലകളില്‍ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നിന്ന് സംസ്ഥാനതലങ്ങളിലേക്ക് കഴിവ് തെളിയിച്ച ദേവിക. കെ, നീഷ്മ ബി.എം , ദേവിക മുരളി , അര്‍ച്ചന എന്‍.എസ്, ആദര്‍ശ് കെ .എം , എം .വിഷ്ണുമായ, റാം ഋഗ്വേദ്, വന്ദന ബാലകൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥികളെയും പ്രമുഖ ഹ്രസ്വ ചലച്ചിത്ര സംവിധായകന്‍ വിനു നാരായണന്‍ എന്നിവരെയും അനുമോദിച്ചു.
രാമചന്ദ്രന്‍ പി സ്വാഗതം പറഞ്ഞു. ജന്മാഷ്ടമി ജില്ലാ സ്വാഗത സംഘം അധ്യക്ഷന്‍ അഡ്വക്കേറ്റ് പി. അരവിന്ദന്‍, ഡോ. യു. രാഘവേന്ദ്രപ്രസാദ്, ബാലഗോകുലം ഗോകുല ജില്ലാ അധ്യക്ഷന്‍ ഡോ. സി. ബാബു, ടി.വി അശോകന്‍ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല സഹ സംഘചാലക് പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കാര്യവാഹ് കെ.സനല്‍, ജില്ലാ പ്രചാരക് രഞ്ജിത്ത്, താലൂക്ക് കാര്യവാഹ് കെ.സുനില്‍ , ജില്ലാ സെക്രടറിമാരായ എന്‍.ടി വിദ്യാധരന്‍ , എം . ജയരാമന്‍, കെ. രാധാകൃഷ്ണന്‍,ഭഗിനിപ്രമുഖ കെ.എം ദീപാജ്യോതി, എം. ബാബു , ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ മീഡിയ കണ്‍വീനര്‍ കെ.സതീഷ് ബാബു , ഗോകുല ജില്ലാ കാര്യദര്‍ശി സുരേഷ് പി. പടിഞ്ഞാറെക്കര എന്നിവര്‍ സംസാരിച്ചു.

error: Content is protected !!